മംഗളം ദിനപത്രത്തിൻ്റെ 56-ാം വാർഷിക സമ്മേളനവും, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകനും ഇപ്പോഴും സജീവമായി നിലകൊള്ളുന്ന വ്യക്തിത്വവുമായ മംഗളം ജോസിനെ ആദരിക്കലും 23-ാം തീയതി പാലായിൽ നടക്കും. പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

 23ന് രാവിലെ 11ന് പാലാ മുണ്ടുപാലം അഞ്ചേരിൽ പവലിൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. 

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് ചെറിയാൻ എന്ന "മംഗളം ജോസി "നൊപ്പം വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും സമ്മേളനത്തിൽ ആദരിക്കും. 

ജോസ് ചെറിയാൻ്റെ സപ്തതി ആഘോഷം ഈയിടെ പാലാ പ്രസ്സ് ക്ലബ്ബിൽ ആഘോഷിച്ചിരുന്നു .

സമ്മേളനത്തിൽ മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗ്ഗീസ് അധ്യക്ഷത വഹിക്കും.

എം.പി. മാരായ  ഫ്രാൻസിസ് ജോർജ്, ജോസ് .കെ .മാണി,
 മാണി സി.  കാപ്പൻ എംഎൽഎ,മുൻ വൈസ് ചാൻസിലർ ഡോ. സിറിയക്  തോമസ്, പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം   തുടങ്ങിയവർ ആശംസകൾ നേരും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments