കടനാട് ഫൊറോന പള്ളിയിൽ പ്രസിദ്ധമായ പഞ്ചപ്രദക്ഷിണ സംഗമം നാളെ (15-1- 26)
തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പഞ്ച പ്രദക്ഷിണ സംഗമം നാളെ നടക്കും.
ഉച്ചകഴിഞ്ഞ് 3 ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 3.45 ന് വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പേള,വാളികുളം കപ്പേള, 4 ന് കൊല്ലപ്പള്ളി കപ്പേള 4.15 ന് ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽ നിന്നും പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണം ആരംഭിക്കും. ഈ പ്രദക്ഷിണങ്ങൾ 5 ന് കുരിശിൻതൊട്ടിയിൽ എത്തിച്ചേരും. തുടർന്ന് പ്രദക്ഷിണസംഗമവും എതിരേല്പും നടക്കും. 5.30 ന് തിരിവെഞ്ചരിപ്പ് തുടർന്ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ നിന്നും പ്രദക്ഷിണമായി എത്തി ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കും. 6 ന് ആഘോഷമായ കുർബാന, സന്ദേശം. രാത്രി 8 ന് വേസ്പര ,8.30 ന് പ്രദക്ഷിണം. 9.45ന് കപ്ലോൻ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ 16 ന് രാവിലെ 10 ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നല്കും. 12 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഒന്നിന് വോളണ്ടിയേഴ്സും പ്രസുദേന്തിമാരും ചേർന്ന് ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ. രാത്രി 7 ന് പിന്നണി ഗായകൻ വിധുപ്രതാപ് നയിക്കുന്ന ഗാനമേള.
17 ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമദിനം.18 ന് രാവിലെ 6.30 ന് ഫാ. ജോസഫ് ഉപ്പൻ മാക്കലും 7 ന് ഫാ. ജോസഫ് പാനാമ്പുഴയും 9.30 ന് ഫാ. സെബാസ്റ്റ്യൻ പേണ്ടാനവും 4.30 ന് ഫാ. ജോണി കാര്യത്തിലും പരിശുദ്ധ കുർബാന അർപ്പിക്കും.
20 -നാണ് ഇടവകക്കാരുടെ തിരുനാൾ.രാവിലെ 9 ന് സെബാസ്റ്റ്യൻ നാമധാരി സംഗമം. 9.30 ന് ആഘോഷമായ തിരുനാൾ റാസ-ഫാ ജോർജ് പോളച്ചിറകുന്നുംപുറം, ഫാ. ജോർജ് തെക്കേ ചൂരനോലിൽ, ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ. 12 ന് പ്രദക്ഷിണം. ഒന്നിന് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ ഊട്ടുനേർച്ച. 4 ന് കുർബാന -ഫാ. അഗസ്റ്റിൻ പിടികമല.




0 Comments