നിലപാടിൽ മാറ്റമുണ്ടാകുമോ… കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും



 കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും. മുന്നണി മാറ്റ അഭ്യൂഹവും പാർലമെന്ററി പാർട്ടിയിലെ ഭിന്നതയും ചർച്ചയായേക്കും. മുന്നണി മാറ്റ ചർച്ചകള്‍ മുന്നണിക്ക് ഉള്ളില്‍ പാർട്ടിയെ സംശയ നിഴലിലാക്കിയെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.  


 യുഡിഎഫ് വിരിച്ച കെണിയില്‍ പാർട്ടി വീണെന്ന നിലപാടിലാണ് ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കണമെന്ന് വാദിക്കുന്ന വിഭാഗം. എന്നാല്‍, ഉചിതമായ അവസരം നഷ്ടമാക്കിയെന്നാണ് യുഡിഎഫിന് ഒപ്പം പോകണമെന്ന് ആഗ്രഹിക്കുന്ന താല്‍പര്യമുള്ള പക്ഷത്തിന്റെ വാദം. 


അതേസമയം, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും ഇതോടെ പുറത്തുവന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. 


യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ തർക്കം ഉടലെടുത്തത്  ഇന്ന്  കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments