താലപ്പൊലിയും താളമേളങ്ങളും അകമ്പടിയായി; പാലാ ളാലം മഹാദേവക്ഷേത്രത്തിലേക്കുള്ള പാലാ ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖയുടെ എട്ടങ്ങാടി സമര്‍പ്പണം ഭക്തിനിര്‍ഭരമായി.
ഇന്നലെ വൈകിട്ട് 6.30 ഓടെ പാലാ ളാലം പാലം ജംഗ്ഷനില്‍ നിന്നാണ് ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ എട്ടങ്ങാടി ഘോഷയാത്ര ആരംഭിച്ചത്. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പാലുപ്പടവന്‍, ബിജു വരിക്കാനി, മുന്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജോസുകുട്ടി പൂവേലില്‍, ആർ. സൂരജ് പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാഖാ നേതാക്കളായ പി.ജി. അനില്‍കുമാര്‍, നാരായണന്‍കുട്ടി അരുണ്‍നിവാസ്, ബിന്ദു സജി മനത്താനം എന്നിവര്‍ പ്രസംഗിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
അരി, കപ്പ, കാച്ചില്‍, ചേമ്പ്, ചേന, ഏത്തയ്ക്കാ തുടങ്ങിയ വിഭവങ്ങളാണ് ടൗണ്‍ ശാഖയിലെ അംഗങ്ങള്‍ സമാഹരിച്ച് ഘോഷയാത്രയായി ളാലം ക്ഷേത്രത്തിലേക്ക് ആനയിച്ചത്. താലപ്പൊലി, ചെണ്ടമേളം, ശിവപാര്‍വ്വതി നൃത്തരൂപങ്ങള്‍, അമ്മന്‍കുടം, ടൗണ്‍ശാഖയിലെ വനിതാ സംഘങ്ങളുടെ ഭക്തിനൃത്തം എന്നിവ എട്ടങ്ങാടി സമര്‍പ്പണ ഘോഷയാത്രയോടൊപ്പമുണ്ടായിരുന്നു.
പി.ജി. അനില്‍കുമാര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, ബിന്ദു സജി മനത്താനം, ഗോപി രോഹിണിനിവാസ്, വിജയന്‍ കൊടിത്തോട്ടം, സുരേഷ് കുഴിവേലില്‍, ബിജു കോട്ടയില്‍, ഷെബിന്‍ കുമ്മിണിയില്‍, ബിജു കെ.കെ., സതീഷ് തറപ്പേല്‍പറമ്പില്‍, കെ. വനിതാസംഘം നേതാക്കളായ ഗീതാ സുബാഷ്, ഷീജ സതീഷ് തുടങ്ങിയവര്‍ എട്ടങ്ങാടി ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
ഘോഷയാത്ര ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, അഡ്വ. രാജേഷ് പല്ലാട്ട്, പി.എന്‍. പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എട്ടങ്ങാടി സമര്‍പ്പണ ഘോഷയാത്രയെ ളാലം ക്ഷേത്ര കവാടം ജംഗ്ഷനില്‍ സ്വീകരിച്ചു.
തുടര്‍ന്ന് ദീപാരാധനയും ചുറ്റുവിളക്കും ഋഷഭവാഹന എഴുന്നള്ളിപ്പും വിളക്കിനെഴുന്നള്ളത്തും ഉണ്ടായിരുന്നു. തിരുവരങ്ങില്‍ സംഗീതാര്‍ച്ചനയും നടന്നു.





0 Comments