പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.




 പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന പുനലൂർ കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

 മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്.    

 ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments