മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്‍; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം



 വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് മത്സരം. വൈകീട്ട് 7.30 ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മൂന്ന് സീസണില്‍ രണ്ട് തവണയും കപ്പടിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്.  

ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ബംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ്. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളാണ് മുംബൈ. 2024ല്‍ കപ്പ് ബംഗളൂരുവിനാണ്. മൂന്ന് തവണയും ഡല്‍ഹി ക്യാപിറ്റല്‍സ് റണ്ണറപ്പായി. നവിമുംബൈയ്ക്കു പുറമെ വഡോദരയാണ് മറ്റൊരു വേദി. 

ഇത്തവണയും അഞ്ച് ടീമുകളാണ് ലീഗിലുള്ളത്. ആകെ 22 കളികള്‍. രണ്ട് ദിവസം രണ്ട് മത്സരമുണ്ട്. ബാക്കി മത്സരങ്ങള്‍ രാത്രി 7.30ന്. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.  ടീമുകളും പ്രമുഖതാരങ്ങളും  മുംബൈ ഇന്ത്യന്‍സ്  ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹെയ്ലി മാത്യൂസ്, അമേലിയ കെര്‍, നാറ്റ് സ്‌കീവര്‍ ബ്രുന്റ്, എസ് സജന.  റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്മൃതി മന്ദാന(ക്യാപ്റ്റന്‍), റിച്ചാഘോഷ്, ഗ്രേസ് ഹാരിസ്, രാധായാദവ്, അരുന്ധതി റെഡ്ഡി, ഡി ഹേമലത. 


ഡല്‍ഹി ക്യാപിറ്റല്‍സ്  ജെമീമ റോഡ്രിഗസ്(ക്യാപ്റ്റന്‍), ലോറ വൂള്‍വാര്‍ഡറ്റ്, ഷഫാലി വര്‍മ, മരിസന്നെ കാപ്പ്, മിന്നുമണി. യുപി വാരിയേഴ്സ്  മെഗ് ലാനിങ്(ക്യാപ്റ്റന്‍), സോഫി എക്ലസ്റ്റോണ്‍, ഫീബി ലിച്ച്ഫീല്‍ഡ്, ദീപ്തി ശര്‍മ, ആശ ശോഭന. ഗുജറാത്ത് ജയന്റ്സ്  ആഷ്ലി ഗാര്‍ഡ്നര്‍(ക്യാപ്റ്റന്‍) ബെത്ത്മൂണി, യസ്തിക ഭാട്യ, ബെത്ത്മൂണി, രേണുക ഠാക്കൂര്‍, സോഫി ഡിവൈന്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments