കാവുംകണ്ടം പള്ളിയിൽ തിരുനാൾ
പാലാ രൂപതയിൽ വിശുദ്ധ മരിയ ഗൊരേത്തിയുടെ നാമഥേയത്തിലുള്ള ഏക ദേവാലയമായ കാവുംകണ്ടം പള്ളിയിൽ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ തുടങ്ങി.
നാളെ ( 02-01-2026 വെള്ളി) വൈകിട്ട് 4.50 ന് കൊടിയേറ്റ്- വികാരി ഫാ. ജോർജ് പോളച്ചിറകുന്നുംപുറം . 5 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. വർഗീസ് മോണോത്ത്.
ജനുവരി-3 വൈകിട്ട് 4 ന് ലദീഞ്ഞ് വല്യത്ത് പന്തലിൽ തുടർന്ന് പ്രദക്ഷിണം. 4 15 ന് ഉണ്ണിമിശിഹാ കപ്പേളയിൽ പ്രദിക്ഷണം. 5.15 ന് കുരിശും തൊട്ടിയിൽ പ്രദക്ഷിണ സംഗമം 5.30 ന് വിശുദ്ധകുർബാന ,സന്ദേശം, നൊവേന-ഫാ. ജോസഫ് കുറുപ്പ ശേരിൽ 6.45 ന് പ്രസുദേന്തി വാഴ്ച.
നാലിന് രാവിലെ 7 ന് വിശുദ്ധ കുർബാന - ഫാ. മാത്യു അതിർത്തി മുക്കിൽ 8.15ന് തിരു സ്വരൂപ പ്രതിഷ്ഠ വൈകിട്ട് 4 ന് തിരുനാൾ കുർബാന, സന്ദേശം -ഫാ. ദേവസ്യാച്ചൻ വട്ടപ്പലം. 5.45 ന് കാവുംകണ്ടം കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം. 7 .45 ന് കൊച്ചിൻ തരംഗ് ബീറ്റ്സിൻ്റെ ഗാനമേള.





0 Comments