അങ്കണവാടിജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണം: സ്റ്റാഫ് അസോസിയേഷൻ
അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിച്ച് 26,000 രൂപ വേതനം നൽകണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ളാലംപ്രോജക്ട് കൺവെൻഷൻ ആവശ്യപ്പെട്ടു. പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർക്ക് നഗരസഭ മുഖേന ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ പരിശോധിച്ച് പരിഹാരം കാണുവാൻ ശ്രമിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് മെംബറുമായ കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. ഭാരവാഹികളായ ഷാലി തോമസ്, ബി രേണുക, ആലി അഗസ്റ്റിൻ, ആൻസി ജോസഫ്, ഷിനി തോമസ്, പി.ആർ. സുമാദേവി അമ്മ, ശ്രീദേവി മധു, ടൂബി മനോജ്, പി.വി. സന്ധ്യാ മോൾ, ഒ.ജി. ഷോബിത എന്നിവർ പ്രസംഗിച്ചു.
ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ട ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർക്ക് നഗരസഭ മുഖേന ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ പരിശോധിച്ച് പരിഹാരം കാണുവാൻ ശ്രമിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് മെംബറുമായ കെ.എസ്.രമേഷ് ബാബു അധ്യക്ഷനായിരുന്നു. ഭാരവാഹികളായ ഷാലി തോമസ്, ബി രേണുക, ആലി അഗസ്റ്റിൻ, ആൻസി ജോസഫ്, ഷിനി തോമസ്, പി.ആർ. സുമാദേവി അമ്മ, ശ്രീദേവി മധു, പി ടൂബിമനോജ്, പി.വി. സന്ധ്യാ മോൾ,ഒ.ജി. ഷോബിത എന്നിവർ പ്രസംഗിച്ചു.




0 Comments