ചിറനെല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു.. നാല് പേർക്ക് പരിക്ക്.


 തൃശൂർ  കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്.  
 ഇരട്ടി ഉളിക്കല്‍ സ്വദേശികളായ പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ട് ഭാര്യ ഡെന്നി (54) യാണ് മരിച്ചത്. 


മകന്‍ ജെസ്വിന്‍ (22), പുതുമനമുഴിയില്‍ സക്കറിയ ഭാര്യ ഗ്രെയ്‌സി (57), ഹൈദരാബാദ് സ്വദേശി നാര്‍വ കൃഷ്ണ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് ആംബുലന്‍സില്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കാര്‍ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണ വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീടിന്‍റെ മതിലിടിച്ചാണ് നിന്നത്. മതിലും തകർന്നിട്ടുണ്ട്. കാറിന്റെ മുന്‍വശത്തെ ചക്രം തെറിച്ചു പോയ നിലയിലാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments