ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ മികച്ച നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ ലയൺസ് ഡിസ്ട്രിക്ട് 318 8 മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യുവിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് വിപുലീകരിക്കുകയാണെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
തുടക്കം മുതൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ രോഗികൾക്ക് ചികിത്സയും ശസ്ത്രക്രിയകളും പൂർണ്ണമായും സൗജന്യമായാണ് നൽകിവരുന്നത്. നിലവിൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്ന ഒ.പി. (OP) സേവനം, രോഗികളുടെ വർധിച്ച തിരക്കും പൊതുജനങ്ങളുടെ ആവശ്യവും പരിഗണിച്ച് മാർച്ച് 1 മുതൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയായിരിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇👇
തിമിര ശസ്ത്രക്രിയ (PHACO / SICS), റെറ്റിന പരിശോധന, പ്രമേഹ നേത്രപരിചരണം, ഗ്ലോക്കോമ ചികിത്സ, ฌวย നേത്രപരിചരണം, കമ്പ്യൂട്ടറൈസ്റ്റ് നേത്ര പരിശോധന തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള ലാബോറട്ടറി (Laboratory) സൗകര്യവും ഇപ്പോൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മാനേജിംഗ് ട്രസ്റ്റി MJF LA. സി.വി. മാത്യു, ഓണററി മാനേജർ MJF Ln. എബ്രഹാം പാലക്കുടിയിൽ, സെക്രട്ടറി Lr. ജോർജുട്ടി എബ്രഹാം, ട്രഷറർ Ln. വി.ജെ. ജോസഫ് വാഴയിൽ എന്നിവരടങ്ങുന്ന ഭരണസമിതിയുടെ കീഴിലാണ് ഈ ചാരിറ്റബിൾ ആശുപത്രി പ്രവർത്തിക്കുന്നത്. ഭാവിയിൽ കൂടുതൽ വിപുലമായ ചികിത്സാ പദ്ധതികൾ നടപ്പിലാക്കാനും ആശുപത്രി ലക്ഷ്യമിടുന്നു.
Phone: 9495645803, 04822-225803.



0 Comments