സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു....70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.


സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ്  അന്തരിച്ചു....70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 

സംഗീതരാജൻ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സംഗീത സംവിധായകനാണ് എസ്.പി.വെങ്കിടേഷ് എന്നറിയപ്പെടുന്ന എസ്.പി.വി.(ജനനം : 5 മാർച്ച് 1955) 1985-2000 കാലയളവിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി മാറി.

1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെ നേടിയതാണ്.


1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. അതിനു മുൻപേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.

കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചു.


1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ തുടക്കം. സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.


ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി.

1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു

ഭാര്യ 1994

കണ്ണീർപ്പുഴയുടെ കടവത്ത്...
ഭീഷ്മാചാര്യ 1994

ചന്ദനക്കാറ്റെ...
ചുക്കാൻ 1994

അന്തിമാനം പൂത്ത പോലെൻ...
മലരമ്പൻ തഴുകുന്ന കിളിമകളെ...
ഇനി യാത്ര...
മിന്നാരം 1994

നിലാവെ മായുമൊ...
ഒരു വല്ലം പൊന്നും പൂവും...
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന...
സൈന്യം 1994

ബാഗി ജീൻസും ടോപ്പുമണിഞ്ഞ്....
നെഞ്ചിൽ ഇടനെഞ്ചിൽ...
വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994

ലില്ലി വിടരും...
നീലക്കണ്ണാ നിന്നെ കണ്ടു...
ചേട്ടൻ ബാവ, അനിയൻ ബാവ 1994

പുലരി പൂക്കളാൽ
മഴവിൽക്കൊടിയിൽ...
മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ...
ഹൈവേ 1995

ഒരു തരി കസ്തൂരി...
കുഞ്ഞിക്കുറുമ്പൂയലാടി വാ...
മാന്ത്രികം 1995

കേളി വിപിനം വിജനം...
മോഹിക്കും നീൾമിഴിയോടെ...
മാന്നാർ മത്തായി സ്പീക്കിംങ്ങ് 1995

ആറ്റിറമ്പിലാൽമരത്തിൽ...
ഓളക്കയ്യിൽ നീരാടി...
മിന്നാമിനുങ്ങിനും മിന്നുകെട്ട് 1995

മഞ്ഞിൽ പൂത്ത സന്ധ്യേ...
പ്രായിക്കര പപ്പൻ 1995

കൊക്കും പുഞ്ചിറകും...
സ്ഫടികം 1995

ഏഴിമല പൂഞ്ചോല...
പരുമല ചെരുവിലെ...
ഓർമ്മകൾ...
ഹിറ്റ്ലർ 1996

വാർത്തിങ്കളെ...
സുന്ദരിമാരെ...
മാരിവിൽ പൂങ്കുയിലെ...
നീയുറങ്ങിയോ നിലാവെ...
അക്കരെ നിൽക്കണ...
സ്വപ്നലോകത്തെ ബാലഭാസ്കർ 1996

കളഹംസം നീന്തും രാവിൽ...
കിരീടമില്ലാത്ത രാജാക്കന്മാർ 1996

തീപ്പൊരി പമ്പരങ്ങൾ...
സൂപ്പർമാൻ 1997

ഓണത്തുമ്പി പാടൂ...
ആവാരം പൂവിൻമേൽ...
മാസ്മരം 1997

ഏഴേഴു സാഗരങ്ങൾ...
ഒന്നാമൻ 2002

മാനത്തെ തുടിയുണരും...
കടുകെട് മുളകെട്...



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments