മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.



മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാ​ഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്.  ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദത്തിന് കാർമികത്വം വഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 


ജില്ല പഞ്ചായത്ത് അം​ഗം ജോസ്മോൻ മുണ്ടയ്ക്കൽ , കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ, വൈസ് പ്രസിഡന്റ് ആലീസ് ജോയി, ആശുപത്രി ഓപ്പറേഷൻസ്,  പ്രൊജക്ട്സ് , ലീ​ഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ,നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് അസോസിയേറ്റ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.​ഗർവാസീസ്


 ആനിത്തോട്ടത്തിൽ, ആയുഷ് വിഭാ​ഗം അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ.ടി. അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, മേഴ്സി ഒപ്റ്റിക്കൽസ് പ്രൊപ്രൈറ്റർ പോൾസൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഉന്നത ​ഗുണനിലവാരമുള്ള കണ്ണടകൾ ഇവിടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു പ്രമുഖ കമ്പനികളുടെ ലെൻസുകൾക്ക് ഡിസ്കൗണ്ടും ലഭ്യമാണ്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments