പാലാ സെൻറ് തോമസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാഷണൽ കോൺഫറൻസ്


പാലാ സെൻറ് തോമസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാഷണൽ കോൺഫറൻസ്

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മെറ്റീരിയൽ സയൻസിനെ ആസ്പദമാക്കി മൂന്നു ദിവസത്തെ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
 ഫെബ്രുവരി 23-ന് ആരംഭിക്കുന്ന സമ്മേളനം പ്രശസ്ത ശാസ്ത്രജ്ഞയും പ്രതിരോധഗവേഷണരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യും. 



കല്പാക്കം ഇന്ദിരാ ഗാന്ധി അറ്റോമിക് സെൻററിലെ മെറ്റലർജി ആൻഡ് മെറ്റീരിയൽസ് വിഭാഗം ഡയറക്ടർ ഡോ. അനീഷ് കുമാർ,മദ്രാസ് ഐ.ഐ .റ്റി യിലെ പ്രൊഫസർ രവികുമാർ, ഡി എസ്  ടി യിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. പ്രവീൺകുമാർ സോമസുന്ദരം, മഹാത്മാഗാന്ധിസർവ്വകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫസർ സാബു തോമസ്, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ ഫിലിപ്പ്, സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വിൻസെൻ്റ് മാത്യു എന്നിവർ പ്രബന്ധാവതരണം നടത്തും. 


മെറ്റീരിയൽ സയൻസിലെ നൂതനഗവേഷണ പ്രവണതകൾ , സാങ്കേതിക മുന്നേറ്റങ്ങൾ, വ്യാവസായിക സാധ്യതകൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് പ്രിൻസിപ്പൽ പ്രൊഫ.  സിബി ജയിംസ്, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.ജിൻസൺ പി. ജോസഫ്,കൺവീനർ ഡോ.ഡിൻ്റോ മോൻ ജോയി എന്നിവർ അറിയിച്ചു. ഫിസിക്സ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത്തെ നാഷണൽ കോൺഫറൻസാണിത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഫിസിക്സ് വിഭാഗം ഗവേഷണകേന്ദ്രമായതിൻ്റെ 25-ാം വാർഷികാഘോഷപരിപാടികളും തിങ്കളാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്നുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments