സീറ്റ് വിഭജനം: ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ലെന്ന് പി.ജെ ജോസഫ്‌


സീറ്റ് വിഭജനം സംബന്ധിച്ച് യുഎഫിൽ ഉഭയകക്ഷി ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. ഉഭയകക്ഷി ചർച്ചകളിൽ സീറ്റുകളിൽ വിട്ടുവീഴ്ച ഉണ്ടാകാം. ഇടുക്കി സീറ്റ് ഇതുവരെ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ഡിസിസി നൽകിയതായി പറയുന്ന കത്തിനെക്കുറിച്ച് അറിയില്ല. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളും കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ്. എങ്കിലും ഇത്തവണ ജയമാണ് മുഖ്യം. യഥാർത്ഥ കേരള കോൺഗ്രസ് ഒന്ന് മാത്രമാണെന്നും അത് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ബ്രായ്ക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസാണെന്നും പി.ജെ ജോസഫ്‌ പറഞ്ഞു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments