വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാട് ഇന്ന് വിജ്ഞാന സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു: അഡ്വ: എൻ. ചന്ദ്രബാബു.
ഗൃഹാതുരത നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ലൈബ്രറി അങ്കണത്തിൽ ഒരു സാംസ്കാരിക സായാഹ്നം.
ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ സ്ഥാപക പ്രവർത്തകനും സാഹിത്യകാരനുമായ അമ്പാടി ബാലകൃഷ്ണൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ അമ്പാടി ബാലകൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം വിതരണം ചെയ്തു.
ഗ്രന്ഥശാല സംഘം മുൻ ജില്ലാ സെക്രട്ടറിയും പ്രശസ്ത വാഗ്മിയുമായ അഡ്വക്കേറ്റ് എൻ. ചന്ദ്രബാബുവിൽ നിന്ന് അവാർഡ് ജേതാവും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി കുമാരി.എൻ.കൊട്ടാരം പുരസ്കാരം ഏറ്റുവാങ്ങി.
ഗ്രന്ഥശാലയും സാഹിത്യവും വായനയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പം വരച്ചുകാണിച്ച മനോഹരമായ പ്രഭാഷണം.
പ്രസിഡൻറ് സുശീൽ .എം.അധ്യക്ഷത വഹിച്ചു.സെക്രട്ടറി മനോജ് എം. ആർ. സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവും ലൈബ്രറി മുൻ സെക്രട്ടറിയുമായ ആർ.സനൽ കുമാർ ആശംസ നേർന്നു. ശ്രീമതി മായ. ബി.യോഗത്തിന് നന്ദി പറഞ്ഞു.
കുമാരി ആര്യനന്ദ.ബി. കവിത ആലപിച്ചു.
സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി നാലു തവണ ഓവറോൾ കിരീടം കരസ്ഥമാക്കിയ ഏഴാച്ചേരി NSS ഗവ: എൽ. പി. സ്കൂളിനെ യോഗത്തിൽ ആദരിച്ചു.






0 Comments