അമിതവേഗത്തെ ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചതായി പരാതി; ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ



അ​മി​ത വേ​ഗം ചോ​ദ്യം ചെ​യ്ത യു​വാ​ക്ക​ളെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

 പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും യു​വാ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.  വൈ​പ്പി​ൻ ബീ​ച്ചി​ൽ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി എ​ന്നാ​ണ് പ​രാ​തി. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ ​കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി.  യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മു​ന​മ്പം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ച്ച‍​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments