വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം.എൽ,എ



വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം.എൽ,എ

തന്നെ തോൽപ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ജോസ് കെ.മാണി അട്ടിമറിക്കുന്നതായി മാണി സി .കാപ്പൻ എംഎൽഎ . .കെ.എം മാണി തുടങ്ങിവച്ച പദ്ധതി പോലും പൂർത്തീകരിക്കുവാൻ ജോസ് കെ മാണി മന:പൂർവ്വം  നിരന്തരമായി തടസ്സങ്ങൾ ഉണ്ടാക്കുകയാണെന്ന് നിരവധിയായ ഉദാഹരണങ്ങൾ നിരത്തി മാണി സി.കാപ്പൻ സമർത്ഥിച്ചു. കോടതി വിധി അനുസരിച്ചുള്ള തുക നൽകിയാൽ കോമളം ഹോട്ടൽ ഏറ്റെടുത്തു കൊണ്ട് റിവർ വ്യൂ റോഡ് പൂർത്തീകരിക്കാം. 


കോടതി തീർപ്പ് കല്പിച്ച പണം സർക്കാർ ഖജനാവിൽ നിന്നും നൽകിയാൽ ഗീതാഞ്ജലി സാജന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഏറ്റെടുത്ത് അരുണാപുരം മരിയൻ സെൻട്രൽ ജംഗ്ഷനിലെ പ്രശ്നം പരിഹരിക്കാം. സമീപന പാതയില്ലാതെ പണിത കളരിയാമാക്കൽ പാലം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിച്ചതും ചില ഉദാഹരണങ്ങൾ മാത്രം. ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പ്രൊപ്പോസലുകൾ ഈ വർഷത്തെ ബഡ്ജറ്റിന് നൽകിയെങ്കിലും ഒരെണ്ണത്തിന് 5 കോടി രൂപ അനുവദിച്ചതല്ലാതെ ബാക്കിയെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നാൽ കെ .എം മാണി ഫൗണ്ടേഷന് സ്ഥലവും പണവും ഭരണം  തീരാറായപ്പോൾ അനുവദിച്ചതിന്റെ കാരണം നാട്ടുകാർക്കറിയാം.


 കെ എം മാണിയുടെ സ്വപ്ന പദ്ധതിയായ അരുണാപുരം റഗുലേറ്റർ കംബ്രിഡ്ജിന് 2020 ൽ 19 കോടി 87 ലക്ഷം രൂപക്ക് ടെൻഡർ ആയിട്ടും പണി തുടങ്ങാൻ പോലും ജലസേചനവകുപ്പ് ലഭിച്ചിട്ടു പോലും സാധിക്കാത്തത് ജനദ്രോഹ നയത്തിന് ഉദാഹരണമാണ്.
താൻ എൽ.ഡി.എഫിന്റെ ഭാഗമായി എം.എൽ.എ ആയപ്പോൾ ഒന്നരവർഷം കൊണ്ട് 123 കോടി രൂപയുടെ വികസനമെത്തിച്ചതിന്റെ ഗുണം മലയോര മേഖല ഉൾപ്പെടെ 12 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാണാൻ കഴിയും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് നൽകിയിരിക്കുന്ന മാനിഫെസ്റ്റോ പ്രകാരമുള്ള പദ്ധതികൾ മൂന്നു വർഷം കൊണ്ട് ഏറ്റെടുത്ത് പൂർത്തീകരിക്കാൻ കഴിയും. കാർഷികവിള ശീതി കരണപ്ലാന്റും ഫുഡ് പാർക്കും സ്ഥാപിച്ചു കൊണ്ട് കാർഷിക മേഖലയെ ശാക്തീകരിക്കാനും ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ ക്കല്ല് തുടങ്ങിയ ടൂറിസം മേഖലയിൽ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഭരണത്തിൽ പങ്കാളിയാകുന്നതു വഴി കഴിയും. ട്രിപ്പിൾ ഐ.ടിയും സയൻസ് സിറ്റിയുംയു.ഡി.എഫ് ഭര ണത്തിൽ ലഭിച്ചതാണെന്നും എൽ.ഡി.എഫ് ബന്ധത്തിൽ വ്യക്തിപരമായ നേട്ടമാണ് ജോസ് കെ മാണി ആഗ്രഹിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. 50 വർഷം എം.എൽ.എയും അതിൽ പകുതി കാലം മന്ത്രിയുമായിരുന്ന കെ.എം മാണി ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ തനിക്ക് ചെയ്യാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ജനസേവനം തുടരുന്നത്. പദവികളൊന്നും കുടുംബസ്വത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണത്തിൽ പങ്കാളിയായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നചിന്തയാണ് തന്നെ നയിക്കുന്നത്. 16000 അധ്യാപകർക്ക് ശമ്പളമില്ലാത്തതും കർഷകർക്ക് 250 രൂപ റബർ തറവില നൽകാത്തതും നികുതിഭാരം കൊണ്ട് ജനങ്ങളെ വീർപ്പുമുട്ടിച്ചതും തന്റെ കഴിവുകേടാണല്ലോ എന്ന് കാപ്പൻ പരിഹസിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments