ടെസറാക്ട് 9.0 വിജയകരമായി സമാപിച്ചു


പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് തെക്നോളജിയിലെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെസറാക്ട് 9.0 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ വിജയകരമായി സമാപിച്ചു. 

വിദ്യാർത്ഥികളുടെ സാങ്കേതികവും നേതൃത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സാങ്കേതിക വർക്ക്ഷോപ്പുകളും പരിശീലന സെഷനുകളും ഉൾപ്പെടുത്തി.


കെ-ഡിസ്‌ക്  എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോബിൻ ടോമി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ  റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽ റവ ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി മൂന്ന് സമാന്തര വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. സൈബർ സുരക്ഷ, ജെമിനി ഏജന്റ് സഹായത്തോടെ ഇമേജ്–കണ്ടെയ്‌നറൈസേഷൻ, മെഷീൻ ലേണിംഗ് അധിഷ്ഠിത ആർഡ്വിനോ ഓട്ടോമേഷൻ എന്നീ മേഖലകളിൽ വ്യവസായ വിദഗ്ധർ നയിച്ച പ്രായോഗിക പരിശീലനങ്ങൾ വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള അറിവും പ്രായോഗിക പരിജ്ഞാനവും നൽകി.


ഐ.ഇ.ഇ.ഇ എസ്.ബി. എസ്.ജെ.സി.ഇ.ടി.യുടെ ചെയർപേഴ്‌സൺ ബ്ലെസൺ കെ. ടോമി, ബ്രാഞ്ച് കൗൺസിലർ പ്രൊഫ. സഞ്ജു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് സാങ്കേതിക അറിവ് പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ വേദിയായി ടെസറാക്ട് 9.0 മാറിയതായി സംഘാടകർ അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments