സംസ്‌കാര സാഹിതി പുസ്തകവണ്ടിക്കു പാലായില്‍ ഉജ്ജ്വല സ്വീകരണം
കെ.പി.സി.സി. സംസ്‌കാര സാഹിതി ഉത്സവ് 2026 നോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പുസ്തകവണ്ടിക്ക് പാലായില്‍ ഉജ്ജ്വല സ്വീകരണം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷമീര്‍ നയിക്കുന്ന പുസ്തകവണ്ടി ജാഥയ്ക്ക് പാലാ ബസ്സ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നടന്ന സ്വീകരണ സമ്മേളനം ഡി.സി.സി. സെക്രട്ടറി ജോബിന്‍ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
സാഹിതി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി. സെക്രട്ടറി ബാബു എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ ടോണി തൈപ്പറമ്പില്‍, ജോണ്‍സണ്‍ നെല്ലുവേലി, റോബിന്‍ ഊട്ടുപുഴ, അര്‍ജ്ജുന്‍ സാബു,, ബിബിന്‍രാജ്, ബേബി കീപ്പുറം, അന്‍വര്‍, എബിന്‍ ഷാജി, പി.സി. ജോസഫ്, സുരേഷ് കുമാര്‍, അപ്പച്ചന്‍ പാതിപ്പുരയിടം എന്നിവര്‍ പ്രസംഗിച്ചു. പാലായില്‍ നിന്ന് ശേഖരിച്ച 101 പുസ്തകങ്ങള്‍ വണ്ടിയില്‍ നിക്ഷേപിച്ചു.



0 Comments