അയർക്കുന്നത്ത് 3.740 കിലോ ഗഞ്ചാവുമായി യുവാവ് പിടിയിൽ; കാപ്പാ നിയമലംഘനത്തിനും കേസ്


അയർക്കുന്നത്ത് 3.740 കിലോ ഗഞ്ചാവുമായി യുവാവ് പിടിയിൽ; കാപ്പാ നിയമലംഘനത്തിനും കേസ്
 
കോട്ടയം: അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ 3.740 കിലോഗ്രാം ഗഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മണർകാട് വില്ലേജിലെ തിരുവഞ്ചൂർ നരിമറ്റം അമ്പലം ഭാഗത്ത് താമസിക്കുന്ന അശ്വിൻ എ (26) യെയാണ് കോട്ടയം നാർക്കോട്ടിക് സെല്ലിലെ DANSAF സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്നും ഉണങ്ങിയ ഇല, പൂവ്, കായ എന്നിവ അടങ്ങിയ ഗഞ്ചാവിനൊപ്പം 40 പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, ഡിജിറ്റൽ തൂക്കക്കല്ല്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. 


സംഭവത്തെ തുടർന്ന് അയർക്കുന്നം പോലീസ് സ്റ്റേഷനിൽ NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇതിനൊപ്പം, എറണാകുളം റേഞ്ച് ഡിഐജി പുറപ്പെടുവിച്ച കാപ്പാ നിയമ ഉത്തരവ് നിലവിലിരിക്കെ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനാൽ, 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) ലംഘിച്ചതിനും പ്രതിക്കെതിരെ വേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അയർക്കുന്നം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജേക്കബ് പി. ജോയി, രാജു പി.വി., പ്രദീപ് കുമാർ, എ.എസ്.ഐ.മാരായ ജിജൊ തോമസ്, സുഭാഷ്, എസ്.സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments