പള്ളിക്കത്തോട് തെങ്ങുംപള്ളിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു
പള്ളിക്കത്തോട് തെങ്ങുംപള്ളിൽ കാഞ്ഞിരക്കാട്ട് സജി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര യോടുകൂടിയായിരുന്നു സംഭവം. വീടിനു സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുകയായിരുന്നു സജി. ഈ സമയം ഇരുമ്പ് തൊട്ടി വൈദ്യുതി ലൈനിൽ തട്ടുകയും തുടർന്ന് ഇദ്ദേഹത്തിന് ഷോക്കേൽക്കുകയും ആയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ ഇദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



0 Comments