കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ക്ഷേത്രത്തിൽ മീനഭരണി ഉത്സവം
കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
വെള്ളിയാഴ്ച രാവിലെ 8.30-ന് ശ്രീബലി, 9.30 മുതൽ മേജർ സെറ്റ് പഞ്ചവാദ്യം 11.30-ന് ഭക്തിഗാനസുധ, 12.30-ന് വീരനാട്യം, പ്രസാദമൂട്ട്. വൈകിട്ട് 5.30 മുതൽ കാഴ്ചശ്രീബലിവേല , സേവ, മേജർ സെറ്റ് പഞ്ചവാദ്യം, രാത്രി 8.30 മുതൽ ഡോ. പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപലഹരി
ശനിയാഴ്ച രാവിലെ7-ന് തോറ്റംപാട്ട്, 8.30-ന് ശ്രീബലി, 9.30-ന് മേജർ സെറ്റ് പഞ്ചാരിമേളം, തുടർന്ന് നവകം , പഞ്ചഗവ്യം, അഭിഷേകം, 11.30 -ന് തിരുവാതിരകളി, 12- ന് സംഗീത സദസ്സ്, 12.30-ന് പ്രസാദമൂട്ട്, വൈകിട്ട് 5.30-ന് കാഴ്ചശ്രീബലി വേല , സേവ, മേജർസെറ്റ് പഞ്ചാരിമേളം, രാത്രി 10.30-ന് വീരനാട്യം.
മീനഭരണി ദിവസമായ ഞായറാഴ്ച രാവിലെ 8 ന് ഓട്ടൻതുള്ളൽ, 9.30- മുതൽ കുംഭകുട അമ്മൻകുട ഘോഷയാത്രയും അഭിഷേകവും,11.30 -ന് സംഗീതാർച്ചന, 12.30 -ന് തിരുവാഭരണം ചാർത്തി ഉച്ചപൂജ, 1- ന് ഭരണിസദ്യ, തിരുവാതിരകളി, വൈകിട്ട് 6-ന് കഥകളി പദകച്ചേരി, 6.30-ന് ദീപാരാധന, കളമെഴുതിപാട്ട്, 8-ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, രാത്രി 11 മുതൽ ഗരുഡൻ തൂക്കം.



0 Comments