മുണ്ടക്കയത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്
കൊല്ലം-തേനി ദേശീയപാതയിലെ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ത്തിയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം.
അപകട ദൃശ്യം ഇവിടെ കാണാം 👇👇👇
ചങ്ങനാശേരിയിൽ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് ലോറിയും പെരുവന്താനം ഭാഗത്തുനിന്നും വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.



0 Comments