മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും ( ഹെറോയിൻ) കഞ്ചാവുo സഹിതം ആസാം സ്വദേശിയെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു..
കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടയിലുള്ള പരിശോധനയിൽ കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി കനാൽ റോഡ് ഭാഗത്ത് വെച്ച് വില്പനക്ക് കൈവശം വെച്ച
ഓപ്പിയോയിട് ഭാഗത്തിൽ പെടുന്ന മാരക മയക്കുമരുമായ ഹെറോയിൻ അഥവാ ബ്രൗൺഷുഗർ 0.094ഗ്രാം, ഗഞ്ചാവ് 10gm എന്നിവ സഹിതം ആസാം സ്വദേശിയായ ഹനീഫ (29 വയസ്സ്)എന്ന വ്യക്തി അറസ്റ്റിലായി . പ്രതിക്കെതിരെ കോതമംഗലം എക്സൈസ് റേഞ്ചിൽ NDPS ക്രൈം35 /2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ
ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവി വ.പ്രിവന്റിവ് ഓഫീസർ ഷമീർ VA, സോബിൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് PV, ഉബൈസ് , ഡ്രൈവർ പ്രിന്റ് ഓഫീസർ (G) കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.



0 Comments