എൽഡിഎഫ് പ്രചരണം: എം എ ബേബി, ബിനോയ് വിശ്വം എന്നിവർ കോട്ടയം ജില്ലയിൽ





  എൽഡിഎഫ് തിരഞ്ഞടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് കോട്ടയം ജില്ലയിൽ.  

 രാവിലെ 9 30ന് കോട്ടയത്ത് വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുള്ള എം എ ബേബി തുടർന്ന് പാലായിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴയിലും,  വൈക്കത്തും  തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.  

 രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പത്തനാട്ടും കാഞ്ഞിരപ്പള്ളിയിലും നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും. വൈക്കത്ത് നടക്കുന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും ബിനോയ് വിശ്വം പങ്കെടുക്കും










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments