നൂറാം ജന്മദിനത്തിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുമേനി
പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ 100 ജന്മദിനാഘോഷം നാളെ പാലാ ബിഷപ്പ് ഹൗസിൽ വെച്ച് നടത്തും.
വൈകുന്നേരം 6 മണിയോടെ നടത്തപ്പെടുന്ന സായാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം 7 മണിക്ക് മീറ്റിംഗ് ഉണ്ട്. മീറ്റിംഗിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കാർഡിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് കാർഡിനാൾ ക്‌ളീമിസ് കത്തോലിക്കാ ബാവ, അർച്ചുബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങി 35 ഓളം ബിഷപ്പ്സ്, പ്രെസ്മ്പിറ്ററൽ കൗൺസിലിലെ വൈദികർ, സിസ്റ്റേഴ്സ്, ആത്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.




0 Comments