ഇടുക്കിയിൽ സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ .


ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. 


രാഹുലും സജയനും കെട്ടിടത്തിന് സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും അത് അക്രമാസക്തമാകുകയുമായിരുന്നു. രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

 

ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അബോധാവസ്ഥയിലായിരുന്ന രാഹുലിനെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യലഹരിയിൽ സംഭവിച്ച കൈയബദ്ധമാണെന്നാണ് സജയൻ പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments