യുവനടിയെ പീഡിപ്പിച്ച കേസ്; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന് ജാ​മ്യ​മി​ല്ല...... ര​ഞ്ജി​ത്തി​നെ തിങ്കളാഴ്ച വരെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു



 യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാമ്യപേക്ഷ തള്ളിയത്.  ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യമാണെന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ര​ഞ്ജി​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വെ​ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം. 



പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ര​ഞ്ജി​ത്തി​നെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ന്നുവെന്ന് പ​റ​യു​ന്ന കാ​ര​വ​നി​ൽ എ​ത്തി​ച്ച​ട​ക്കം തെ​ളി​വെ​ടു​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ കാ​ര​വാ​നി​ൽ ക​യ​റി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വെ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 


ര​ഞ്ജി​ത്തി​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എ​സ്. രാ​ജീ​വാ​ണ് ഹാ​ജ​രാ​യ​ത്. വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ആ​ദ്യം വ​ക്കാ​ല​ത്തെ​ടു​ത്ത അ​ഡ്വ. മു​ഹ​മ്മ​ദ് സി​യാ​ദ് വ​ക്കാ​ല​ത്ത് ഒ​ഴി​ഞ്ഞി​രു​ന്നു. യു​വ​ന​ടി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സി​നി​മ​യി​ലെ ഐസിസി ​അം​ഗ​മാ​യി​രു​ന്നു സി​യാ​ദ്. ഐ​സി​സി അം​ഗ​മാ​യി​രു​ന്ന സി​യാ​ദ് ര​ഞ്ജി​ത്തി​നാ​യി വ​ക്കാ​ല​ത്ത് എ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പി​ന്മാ​റ്റ​മെ​ന്ന് സി​യാ​ദ് വ്യ​ക്ത​മാ​ക്കി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments