അനധികൃതമായി വിദേശമദ്യം കടത്തി; നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ…




 അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ.  

 പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി രാഘവേന്ദ്ര സിങ് എന്ന യുപി സ്വദേശിയെ ആർപിഎഫും എക്സൈസും ചേർന്നാണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രത്യേക പരിശോധന. 

 പാൻട്രി കോച്ചിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. കേരളത്തിൽ ഡ്രൈ ഡേ സമയത്ത് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്ന് ആർപിഎഫ് അറിയിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments