ഭാര്യയെ പ്രസവത്തിനെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് (27) ആണ് മരിച്ചത്.
കായക്കൊടി - കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ് വിനു. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിങ്കളാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ വിശ്രമിക്കാൻ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് വിനുവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
70 12 23 03 34


.jpg)


0 Comments