പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മായാ രാഹുലിനെതിരെ യു.ഡി.എഫ് മത്സരിക്കും... സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.


പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മായാ രാഹുലിനെതിരെ യു.ഡി.എഫ്  മത്സരിക്കും... സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

ഈ മാസം 19 ന് നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താന്‍ യോഗം ഐകകണ്‌ഠേന തീരുമാനിച്ചു. 
മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ സെബാസ്റ്റ്യന്‍ ജെ. പനക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 
യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ഒമ്പത് കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments