ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി അൽഫോൻസാ കോളേജ്


ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി അൽഫോൻസാ കോളേജ് 

 കേരളത്തിന്റെ തനിമയാർന്ന സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും ഇറ്റലിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അൽഫോസാ കോളേജ് പാലാ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി. 


വിദേശ വിനോദ സഞ്ചാരികൾക്കായി സംഘടിപ്പിച്ച 'ടൂറിസ്റ്റ് എൻഗേജുമെന്റ് പ്രോഗ്രാമിന്റെ' ഭാഗമായി കോളേജിൽ  എത്തിയ മുപ്പത്തിമൂന്ന് പേരടങ്ങുന്ന ഇറ്റാലിയൻ സംഘത്തിന് വേണ്ടിയായിരുന്നു ഈ കലാവിരുന്ന് .  


ഫാദർ മൈക്കിൾ വട്ടപ്പലത്തിന്റെ   നേതൃത്വത്തിൽ കോളേജ് സന്ദർശിച്ച സംഘത്തിന് മുന്നിൽ തിരുവാതിര,മാർഗംകളി,മോഹിനിയാട്ടം, തുടങ്ങി കേരളീയ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. 


കലാവിരുന്നിന്റെ അവസാനത്തിൽ ഒരു ഇറ്റാലിയൻ ഗാനം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു കൊണ്ടാണ് സഞ്ചാരികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത് .


കേരളത്തിന്റെ തനത് സംസ്കാരവും ഓണത്തിന്റെ പശ്ചാത്തലവും വരുംതലമുറയിലേക്കും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിനും സഞ്ചാരികൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ  മിനിമോൾ മാത്യു അഭിപ്രായപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments