തൻ്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മത പത്രം നൽകി പ്രമുഖ സാമൂഹ്യ പ്രവർത്തക നിഷ . ജോസ് .കെ മാണി ..... തന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെയെന്ന് സമൂഹ മാധ്യമങ്ങളിൽ വൈകാരിക കുറിപ്പുമായി നിഷ.
സുനിൽ പാലാ
നിഷയുടെ കുറിപ്പ് ഇങ്ങനെ ;
"എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ.
വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ.
ഞാൻ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി.
എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്,കഴിയുന്നത്ര ജീവൻ പകരട്ടെ.
എന്റെ മക്കൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം…
പക്ഷേ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല.
14 അവയവങ്ങൾ .... അത് 14 ജീവിതസാധ്യതകളാണ്…ഒരു ജീവിതത്തിന്റെ അവസാന സമ്മാനം...... " നിഷ .ജോസ് . കെ മാണി കുറിക്കുന്നു.
താൻ മരിച്ചാലും മറ്റൊരാളിലൂടെ ജീവിക്കും” എന്ന മഹത്തായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ നിഷാ പകർന്നു നൽകുന്നത്.
മരണം ജീവിതത്തിന്റെ അവസാനമാകാം…
പക്ഷേ, ഒരാളുടെ അവയവങ്ങൾ മറ്റൊരാൾക്ക് പുതുജീവൻ നൽകുമ്പോൾ ആ ജീവിതത്തിലൂടെ നമ്മളും വീണ്ടും ജീവിക്കുന്നു.
ഒരു കുടുംബത്തിന് പ്രതീക്ഷയാകാനും,
ഒരു മനുഷ്യന് പുതുജീവൻ നൽകാനും,
ഒരു ജീവിതത്തെ വീണ്ടും പുഞ്ചിരിയിലേക്ക് കൊണ്ടുവരാനും കഴിയുന്ന ഏറ്റവും വലിയ മനുഷ്യസ്നേഹത്തിന്റെ അടയാളമാണ് അവയവദാനം.
ഇത് ഒരു സമ്മതപത്രത്തിൽ ഒപ്പുവെക്കൽ മാത്രമല്ല…
മനുഷ്യസ്നേഹത്തിന്റെ പേരിൽ ഭാവിയിലേക്ക് എഴുതിവെച്ച ഒരു മഹത്തായ സന്ദേശം കൂടിയാണ്.
70 12 23 03 34


.jpg)


0 Comments