ശമ്പളം ചോദിച്ചാൽ "കീറി ഭിത്തിയിൽ ഒട്ടിക്കു " മെന്ന് മറുപടി .....അകലക്കുന്നം പാമ്പാടി ബ്ലോക്കിലെ അങ്കണവാടി ജീവനക്കാർക്ക് പരാതികളേറെ ..... സൂചനാ സമരം നടത്തി
അങ്കണവാടി ജീവനക്കാർക്ക് ശമ്പളം കിട്ടാനില്ല; കിട്ടിയില്ലെന്ന് പറഞ്ഞാൽ ‘കീറി ഭിത്തിയിൽ ഒട്ടിക്കുമെന്ന’ മറുപടിയും!
അകലക്കുന്നം–പാമ്പാടി ബ്ലോക്കിലെ അങ്കണവാടി ജീവനക്കാരുടെ പരാതികളാണ് ഇപ്പോൾ ഐ.സി.ഡി.എസ് ഓഫീസിന്റെ പടിക്കൽ എത്തിനിൽക്കുന്നത്.
വേതനം മുടങ്ങുന്നതിലും ഓഫീസിൽനിന്നുള്ള മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് ജീവനക്കാർ അകലക്കുന്നം പൂവത്തിളപ്പിലുള്ള ഐ.സി.ഡി.എസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
“ശമ്പളം എപ്പോഴാണ് കിട്ടുക?” എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വേണമെന്നാവശ്യപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ചെറിയ തെറ്റുകൾക്കുപോലും രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നുവെന്നും “കീറി ഭിത്തിയിൽ ഒട്ടിക്കും”, “ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ” തുടങ്ങിയ പരാമർശങ്ങൾ ഉണ്ടാകുന്നതായും ജീവനക്കാർ ആരോപിക്കുന്നു.
നാല്പത് വർഷത്തോളം സേവനം ചെയ്തവരോടും ഇത്തരത്തിൽ പെരുമാറുന്നതായാണ് പരാതി. ഇതോടെ അങ്കണവാടിയിൽ കുട്ടികളെ നോക്കുന്നതിനൊപ്പം ‘ഓഫീസിലെ ഭിത്തിയോട് ചേർന്ന് നിൽക്കേണ്ടി വരുമോ’ എന്ന ആശങ്കയിലാണ് ജീവനക്കാരെന്നതാണ് സമരക്കാരുടെ പരിഹാസം.
ഒൻപത് മാസത്തെ ഫണ്ടും ‘വഴിയിലാണ്’
ഒൻപത് മാസത്തെ സി.ബി.ഇ ഫണ്ട് ഓഫീസിൽനിന്ന് സമയത്ത് പാസാക്കാത്തതിനാൽ തിരികെ പോയെന്നും പിന്നീട് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് ജീവനക്കാരുടെ മറ്റൊരു പരാതി. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ പല കുടുംബങ്ങളും ബുദ്ധിമുട്ടിലാണെന്നും ജീവനക്കാർ പറയുന്നു.
അങ്കണവാടിയുടെ ആവശ്യങ്ങൾക്കായി സ്വന്തം കൈയിൽനിന്ന് പണം മുടക്കി സാധനങ്ങൾ വാങ്ങേണ്ടി വരുന്നതും പതിവാണത്രേ.
റിട്ടയര്‍ മെന്റുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ ഒരു കസേരപോലും ഇരിക്കാന്‍ നല്കാതെ ദിവസംമുഴുവനും നിര്‍ത്തുന്നു.വൈകുന്നേരമാകുമ്പോള്‍ കറന്റില്ല എന്ന കാരണം പറഞ്ഞ് ഓഫീസര്‍ പുറത്തുപോകുകയും ചെയ്യുന്നു.
ഓഫീസര്‍മാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പീഠനങ്ങള്‍ അവസാനിപ്പിക്കണെന്നും ജീവനക്കാര്‍ പറയുന്നു.സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് കൃത്യമായ സമയത്ത് വേതനം ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.അങ്കണവാടിയിലെ ആവശ്യങ്ങള്‍ക്കായി പലപ്പോഴും കൈയ്യില്‍ നിന്നും എടുത്താണ് ചിലവഴിക്കുന്നത്.ഈ പണം പോലും ലഭിക്കുന്നില്ല.പ്രോജക്റ്റ് മീറ്റിംഗിന് പോകുമ്പോള്‍ യാത്രാബത്ത ലഭിക്കാറില്ല.ഒരു ദിവസം മുഴുവന്‍ അതിനായി വിനിയോഗിക്കേണ്ടി വരികയും ചെയ്യുന്നു.
മീറ്റിംഗില്‍ ആരെങ്കിലും പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചാല്‍ അവരെ തെരഞ്ഞെ് പിടിച്ച് അങ്കണവാടികളിലെത്തി ശകാരിക്കുകയും ചെയ്യുന്നു.യാത്രാബത്ത ഇല്ലാത്തതിനാല്‍ പ്രോജക്ട് മീറ്റിംഗ് മൂന്നുമാസത്തിലൊരിക്കല്‍ അരദിവസമായി ചുരുക്കണമെന്നും തങ്ങളോട് മോശമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ പറയുന്നു.ജീവനക്കാരുടെ പ്രതിനിധികളുമായി ബ്ലോക്കില്‍ നടന്ന യോഗത്തില്‍ ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് ബ്ലോക്ക് ബ്ലോക്ക് പ്രസിഡന്റും ജില്ലാ പ്രോഗ്രാം ഓഫീസര്‍ റയ്ച്ചലും ഉറപ്പ് നല്കി. എന്നാല്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ജീവനക്കാരുടെ ബ്ലോക്ക് തല ലീഡര്‍ ആനിയമ്മ ജേക്കബ്ബ് മുന്നറിയിപ്പ് നല്കി.
70 12 23 03 34



.jpg)


0 Comments