കൂട്ടിക്കലിൽ ഓടിക്കൊണ്ടിരിക്കെ ജീപ്പിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു.... നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരുക്ക്.



 കൂട്ടിക്കൽ ഇളംക്കാട് ഓടിക്കൊണ്ടിരിക്കേ  ജീപ്പിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരുക്ക്. ജീപ്പിന്റെ ടയർ ഊരിപ്പോയതിനു പിന്നാലെ ആക്സൽ ഒടിയുകയും ചെയ്തു. ഇതോടെ വാഹനത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ തെറ്റായ വശത്തേക്ക് കുതിച്ചു കയറിയ ജീപ്പ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരുക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments