പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലും പോലീസും തമ്മില്‍ തര്‍ക്കം....പോളങ് സ്‌റ്റേഷനു സമീപം ബി.ജെ.പിക്കു ബൂത്ത് കെട്ടാന്‍ അനുവദിച്ചുവെന്നു സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ആരോപിച്ചു


 പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലും പോലീസും തമ്മില്‍ തര്‍ക്കം. കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ബൂത്തിനു സമീപമാണു സംഭവം. പോളിങ് സ്‌റ്റേഷനു 200 മീറ്റര്‍ അകലെ മാത്രമാണു ബൂത്ത് കെട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദമുള്ളത്. എന്നാല്‍, ഇതു ലംഘിച്ചു ബി.ജെ.പി ബൂത്ത് കെട്ടി. നടപടിക്കു പോലീസ് ഒത്താശ ചെയ്തുവെന്നു സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ആരോപിച്ചു.  പോലീസിനു ബി.ജെ.പിയോട് ഒരു സമീപനവും എല്‍.ഡി.എഫിനോട് മറ്റൊരു സമീപനവും കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തലപ്പലത്ത് സി.പി.എം   ബ്രാഞ്ച് സെക്രട്ടറി ജോസ് ദേവസ്യയുടെയും ഭാര്യയുടെയും മറ്റാരോ ചെയ്തു എന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഇതു ബി.ജെ.പിയാണെന്നാണ് എല്‍.ഡി.എഫ് ആരോപണം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് 86ാം നമ്പര്‍ ബൂത്തിലും കള്ള വോട്ട് നടന്നതായി ആരോപണം. പാറത്തോട് പുളിക്കല്‍ ഫാത്തിമയുടെ വോട്ട് അവര്‍ എത്തുന്നതിന് മുന്‍പ് ആരോ ചെയ്തു എന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ആക്ഷേപങ്ങള്‍ പരിശോധിക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മീന്‍ അറിയിച്ചു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments