കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു



കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. 

ചേലേരി മുക്ക് സ്വദേശി അബ്‌ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments