ഹാസ്യ സാമ്രാട്ട് എസ്. പി. പിള്ള സ്മൃതി ദിനം ജൂൺ 12 ന്
ആദ്യകാല മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ രംഗങ്ങളിലും സ്വഭാവ രംഗങ്ങളിലുമായി മികച്ച വേഷങ്ങൾ കേരളത്തിനു സംഭാവന ചെയ്ത ഹാസ്യ സാമ്രാട്ട് ഏറ്റുമാനൂർ സ്വദേശി ഏറ്റുമാനൂരപ്പ ദാസൻ എസ് .പി .പിള്ളയുടെ സ്മൃതി ദിനം ജൂൺ 12 വെള്ളിയാഴ്ച എസ്. പി. പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിക്കുമെന്ന് ട്രസ്റ്റ് പ്രസിഡൻ്റ് പത്രസമ്മേളനത്തിൽഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.
മുൻ വർഷങ്ങളിലെന്നപോലെ കോട്ടയം ജില്ലയിലുള്ള മികച്ച ചലച്ചിത്രനടന് എസ്. പി. പിള്ള സ്മാരക പുരസ്‌കാരം നൽകും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും സ്‌കൂൾ /കോളേജ് സംസ്ഥാനതല കലാ/കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളേയും ഉന്നത വിദ്യാഭ്യാസരംഗത്ത് റാങ്ക് കരസ്‌തമാക്കിയവരേയും വിവിധ രംഗങ്ങളിൽ മികവു പുലർത്തുന്ന മുതിർന്ന പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. അർഹരായവർ ജൂൺ 5 ന് മുൻപായി എസ് പി പിള്ള സ്മാരക ട്രസ്റ്റിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 62 82 24 19 29 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇക്കൊല്ലത്തെ എസ് പി പിള്ള സ്മൃതി ദിനം സമുചിതമായി ആചരിക്കുന്നതിനുള്ള സംഘാടക സമിതി ജൂൺ 27 ബുധനാഴ്ച രൂപീകരിക്കും.
പത്ര സമ്മേളനത്തിൽ ട്രസ്സ് പ്രസിഡൻ്റ്
ഗണേഷ് ഏറ്റുമാനൂർ , ട്രസ്റ്റ് സെക്രട്ടറി ജി. ജഗദീശ് സ്വാമിയാശാൻ, മുൻസിപ്പൽ കൗൺസിലർ അഡ്വ. റ്റി .പി .മോഹൻദാസ് പൊതുപ്രവർത്തരായ എം .കെ . സുഗതൻ, പി.ബി. സുരേഷ് ബാബു, ബൈജു മാടപ്പാട് എന്നിവർ പങ്കെടുത്തു.



0 Comments