മീനച്ചിൽ എൻ എസ് എസ്. യൂണിയൻ രണ്ട് കോടി മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ ബഡ്ജറ്റ്
മീനച്ചിൽ താലൂക്ക് എൻ എസ് എസ്. കരയോഗ യൂണിയൻ്റെ 89-ാം മത് വാർഷിക പൊതുയോഗം എൻ എസ് എസ് യൂണിയൻ ചെയർമാൻ ശ്രീ മനോജ് ബി നായരുടെ അദ്ധ്യക്ഷതയിൽ കൂടി 2025-2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ,വരവ് - ചെലവ് കണക്ക്, മുതൽകടം സ്റ്റേറ്റ്മെൻ്റ്, 2026-2027 വർഷത്തേക്കുള്ള രണ്ട് കോടി മുപ്പത്തി ഏഴ് ലക്ഷം രൂപ വരവും അത്രയും തന്നെ ചെലവും ഉള്ള ബഡ്ജറ്റും യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ അവതരിപ്പിച്ചു പാസ്സാക്കി യൂണിയൻ്റെ അഭിമാന പദ്ധതിയായ മന്നം കൾച്ചറൽ സ്റ്റഡി സെൻ്റർ നിർമ്മാണത്തിന് ഒരു കോടി രൂപയും യൂണിയൻ സ്കോളർഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് നാല് ലക്ഷം രൂപയും 'സേവാ പ്രവർത്തനങ്ങൾക്കായി യൂണിയൻ പത്മനാഭം പദ്ധതിയിലൂടെ ധനസഹായം നൽകുന്നതിലേക്കായി അഞ്ച് ലക്ഷം രൂപയും ' സംഘടന പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും 'സ്ത്രീ ശാക്തികരണത്തിനായി രണ്ട് ലക്ഷം രൂപയും കരയോഗ മന്ദിര ഗ്രാൻ്റ് ആയി അഞ്ച് ലക്ഷം രൂപയും മാനവ വിഭവ ശേഷി പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും വസ്തു സംരക്ഷണത്തിനായി അൻപതിനായിരം രൂപയും ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്.
യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ ഗിരീഷ് കുമാർ, ശ്യം പ്രകാശ്, സതീഷ് കല്ലക്കുളം , രാജേഷ് വി , കെ ഒ വിജയകുമാർ , പി രാധാകൃഷ്ണൻ , അനിൽ കുമാർ , സുരേഷ് പി ജി , കെ എൻ ശ്രീകുമാർ, , എം പി വിശ്വനാഥൻ നായർ, സോമനാഥൻ നായർ അക്ഷയ എന്നിവർ പ്രസംഗിച്ചു . കരയോഗങ്ങളെ പ്രതിനിധീകരിച്ച് പി എസ് ഷാജി കുമാർ - വെള്ളിലാപള്ളി, Dr വേണു ഗോപാൽ - കിടങ്ങൂർ - പുന്നത്തുറ , അജിത്ത് സി നായർ ഉള്ളനാട് പരമേശ്വരൻ നായർ - പുലിയന്നൂർ , ഗോപാലകൃഷ്ണൻ നായർ -ഇലക്കാട്, ഗിരീഷ് ഇടമറ്റം , കെ എൻ ശ്രീകുമാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ കൃതഞ്ജത അറിയിച്ചു



0 Comments