കോട്ടയം ജില്ല സീനിയർ നീന്തൽ മത്സരം ഗാഡിനഗർ അക്വാറ്റിക്സ് ചാമ്പ്യൻസ്
തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിൽ നടന്ന കോട്ടയം ജില്ല സീനിയർ നീന്തൽ മത്സരത്തിൽ കെ. ഇ. സ്കൂൾ വിദ്യാർത്ഥി ജോയി ജോസ് തോപ്പൻ പുരുഷ വിഭാഗത്തിലും Holy Cross ചേർപ്പുങ്കൽ വിദ്യാർത്ഥി റീമാ അബി വനിതാ വിഭാഗത്തിലും 35 പോയിൻ്റുകൾ വീതം നേടി വ്യക്തിഗത ചാ മ്പ്യന്മാരായി. 185 പോയിൻ്റുകളോടെ ഗാന്ധിനഗർ അക്വാറ്റിക് സെൻ്റർ ടീം ചാമ്പ്യന്മാരായി. തോപ്പൻ സ്വിമ്മിംഗ് അക്കാഡമി 143 പോയിൻ്റോടെ രണ്ടാം സ്ഥാനം നേടിയപ്പോൾ സെൻ്റ് തോമസ് കോളജ് അക്വാറ്റിക് സെൻ്റർ വനിതാ വിഭാഗം ചാമ്പ്യന്മാരായി. ജില്ലാ സെക്രട്ടറി ശ്രീ റ്റീ. ജെ ജേക്കബ് സമ്മാനദാനം നിർവഹിച്ചു



0 Comments