കാവിന്‍പുറം ക്ഷേത്രത്തില്‍ തൂലികാ മഹോത്സവം 24 മുതല്‍; വിദ്യാര്‍ത്ഥികള്‍ക്ക് പൂജിച്ച പേന പ്രസാദം




വിദ്യാലയ-കോളേജ് പ്രവേശനത്തിനായി ഒരുങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ 24 മുതല്‍ 31 വരെ തീയതികളില്‍ തൂലികാ മഹോത്സവവും പൂജിച്ച പേനകള്‍ പ്രസാദമായി നല്‍കുന്ന അനുഷ്ഠാനവും നടത്തുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. 

ഞായറാഴ്ച തൂലികാമഹോത്സവത്തിന് തുടക്കമാകും. 31 വരെ തീയതികളില്‍ രാവിലെ 7.30ന് വിശേഷാല്‍ സരസ്വതീപൂജയും ഉമാമഹേശ്വര പൂജയും ഉപദേവതാ പൂജകളും നടക്കും. നവഗ്രഹ ക്ഷേത്രത്തില്‍ വിശേഷാല്‍ അര്‍ച്ചനയുമുണ്ട്. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 

ദിവസവും രാവിലെ സരസ്വതീ പൂജയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷാല്‍ തൂലികാപൂജ നടത്തി പേനകള്‍ പ്രസാദമായി നല്‍കും. ഒരു വര്‍ഷത്തെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഈ പേന ഉപയോഗിച്ച് പരീക്ഷയും മറ്റും എഴുതുന്നത് ശ്രേയസ്‌കരമാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. തൂലികാ പ്രസാദം ഏറ്റുവാങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും നാളിലും പേരിലും സരസ്വതീ പൂജയും നടത്തും.
 

നവഗ്രഹ ക്ഷേത്രത്തില്‍ വിദ്യാകാരകനായ ബുധഗ്രഹത്തിന് വിശേഷാല്‍ അര്‍ച്ചനയുമുണ്ട്. മേയ് 31 വരെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസാദമായി പേനകള്‍ നല്‍കുന്നതെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ദിലീപ് ആരത്തുങ്കല്‍, പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ്, തങ്കപ്പന്‍ നായര്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. തൂലികാ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ദൂരെദിക്കുകളില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേയ് 31 വരെ രാവിലെ 9.30 വരെ നടതുറന്നിരിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫോണ്‍: 9745260444, 8289911005.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments