വിവിധ അപകടങ്ങളിൽ 4 പേർക്കു പരുക്കേറ്റു.



 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വ​ദേശി തോമസ് ജോസിന് ( 44) പരുക്കേറ്റു. 


ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു (30) പരുക്കേറ്റു. 


ഇന്നലെ രാത്രി കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബിനോയ് എബ്രഹാമിന് ( 57) പരുക്കേറ്റു. ഇന്നലെ രാത്രി ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു തൃശൂർ സ്വദേശി മഹേഷിനു ( 44) പരുക്കേറ്റു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments