മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.



 മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. 

എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും അവർ പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം പ്രസന്റേഷൻ നിർവ്വഹിച്ചു.


 ആശുപത്രി ഹ്യൂമൻ റിസോഴ്സസ്, നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ഷിനി തോമസ്, ക്വാളിറ്റി വിഭാ​ഗം സീനിയർ മാനേജർ സിറിയക് ജോർജ്, ഡപ്യൂട്ടി നഴ്സിം​ഗ് ഓഫിസർ സുബി മാത്യു എന്നിവർ പ്രസം​ഗിച്ചു. നഴ്സിം​ഗ് രം​ഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവരെയും മികവുറ്റ പ്രവർത്തനം നടത്തിയ വിവിധ നഴ്സിം​ഗ് വിഭാ​ഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ദി മാർ സ്ലീവൻസ് ഇ -മാ​ഗസിന്റെ പ്രകാശനം മാനേജിം​ഗ് ഡയറക്ടർ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിച്ചു. നഴ്സസ് ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. നഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments