വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57 ) സൂര്യഗായത്രി ( 16 ) എന്നിവർക്ക് പരുക്കേറ്റു .5 മണിയോടെയാണ് അപകടം . കിടങ്ങൂർ അമ്പലത്തിന് സമീപത്ത് വച്ചു ബൈക്കും ജിപ്പും കൂട്ടിയിടിച്ച് ചെമ്പിളാവ് സ്വദേശി നീൽ ( 26 ) ന് പരുക്കേറ്റു . 3.30 യോടെയാണ് അപകടം . മുളന്തുരുത്തിയിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറവം സ്വദേശി ജിനു സഖറിയായ്ക്ക് (42) പരുക്കേറ്റു . രാവിലെയാണ് അപകടം . രാവിലെ 6.30 യോടെ ബൈക്കുകൾ തമ്മിൽ തീക്കോയിയിൽ കൂട്ടിയിടിച്ച് തീക്കോയി സ്വദേശി ടി.കെ ശശിക്ക് (60 ) പരുക്കേറ്റു


0 Comments