ചെങ്ങന്നൂരിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥി ഒഴുക്കിൽപ്പെട്ട് കാണാതായി


  

മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.  ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആൻ്റണി (21) നെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.   മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.



കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല.  അപകടവിവരമറിഞ്ഞ് ജോയേലിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.  കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ  ഇന്നും തുടരും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments