വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ച സം​ഭ​വ​: ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

 

വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തൃ​ച്ചാ​റ്റു​കു​ളം സ്വ​ദേ​ശി വി​ജ​യ​നാ​ണ് (64) മ​ർ​ദ​ന​മേ​റ്റ​ത്. അ​യ​ൽ​വാ​സി സ​ത്താ​റും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് വി​ജ​യ​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ വി​ജ​യ​നെ ആ​ക്ര​മി​ച്ച​തി​ന് ഇ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കേ​സി​ൽ പ്ര​തി​യാ​യ സ​ത്താ​റി​ന്‍റെ നാ​ലു മ​ക്ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.​കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments