ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ്സും ട്രാവലറും കൂട്ടിയിച്ചു അപകടം.
തീക്കോയി വെള്ളികുളത്തിന് സമീപം കെ.എസ്.ആര്‍ടിസി ബസും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മണിമലയിൽനിന്ന് വന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വന്ന ട്രാവലർ കയറ്റം കയറിപ്പോകുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സന്നദ്ധ സേനയായ നന്‍മക്കൂട്ടം പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

.jpeg)


0 Comments