പ്രതിപക്ഷത്തിരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം.എം മണി. കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാര്‍ട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നും എം.എം മണി പ്രതികരിച്ചു.
സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങള്‍ക്ക് സേവനം ചെയ്യാനും പാര്‍ട്ടിയെ കെട്ടിപ്പെടുത്താനുമാണ് തങ്ങള്‍ ശ്രമിച്ചത്.തോറ്റുവെന്നത് സത്യമാണ്. തോറ്റിട്ടില്ലെന്ന് പറഞ്ഞാല്‍ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേയെന്നും എം.എം മണി ചോദിച്ചു.


0 Comments