പാലാ നഗരസഭയിലെ ഭിന്നത സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വിശദീകരിച്ചതോടെ ഇത് അംഗീകരിക്കാത്ത കോൺഗ്രസ് കൗൺസിലർമാർ ഇപ്പോൾ (15 / 6/ 2026 5.30) യോഗം ചേരുന്നു ..... ഒരു കൗൺസിലറുടെ വസതിയിലാണ് യോഗം....

പാലാ നഗരസഭയിലെ ഭിന്നത സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വിശദീകരിച്ചതോടെ ഇത് അംഗീകരിക്കാത്ത കോൺഗ്രസ് കൗൺസിലർമാർ ഇപ്പോൾ (15 / 6/ 2026 5.30) യോഗം ചേരുന്നു ..... ഒരു കൗൺസിലറുടെ വസതിയിലാണ് യോഗം....

നഗരസഭയിലെ എല്ലാ കോൺഗ്രസ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന... സ്വതന്ത്ര മുന്നണിയുമായി ചേർന്ന് ഇനി മുന്നോട്ടില്ലെന്ന് അസന്നനിഗ്ദ്ധമായി വ്യക്തമാക്കിയ കോൺഗ്രസ് കൗൺസിലർമാർ ഭാവി കാര്യങ്ങൾ തീരുമാനിക്കാനാണ് ഇപ്പോൾ യോഗം ചേരുന്നത് .  കോൺഗ്രസ് നേതൃത്വം ഇന്ന് മുന്നോട്ടു വെച്ച കാര്യങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്നതാണ് യോഗത്തിൻ്റെ പ്രധാന അജണ്ട . അംഗീകരിച്ചാൽ സ്വതന്ത്ര മുന്നണിയുമായി ചേർന്ന് പാലാ നഗര ഭരണം യു ഡി .എഫ് മുന്നോട്ടു കൊണ്ടു പോകും . എന്നാൽ ഇതിന് സാധ്യത വളരെക്കുറവാണ്.
കോൺഗ്രസ് നേതൃത്വം മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ തൽക്കാലം മൈൻഡ് ചെയ്യേണ്ട എന്ന നിലപാടിലാണ് , കോൺഗ്രസിലെ ഭൂരി പക്ഷം കൗൺസിലർമാരും .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments