ഇന്ന് ലോക പരിസ്ഥിതി ദിനം..... പാലാ ജനറല്‍ ആശുപത്രിയില്‍ പൂക്കളും കായ്കളുമായി തലയെടുപ്പോടെ അഗത്തിമരങ്ങള്‍



ഇന്ന് ലോക പരിസ്ഥിതി ദിനം..... 
പാലാ ജനറല്‍ ആശുപത്രിയില്‍ പൂക്കളും കായ്കളുമായി തലയെടുപ്പോടെ അഗത്തിമരങ്ങള്‍ 
 
നിറയെ പൂക്കളും കായ്കളുമായി പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അഗത്തിമരങ്ങള്‍ കൗതുകമാകുന്നു. ചീര വര്‍ഗ്ഗത്തില്‍പ്പെട്ട അഗത്തിച്ചീര എന്ന ചെറുമരം ആശുപത്രിയുടെ അത്യാഹിത വിഭാത്തിന്റെ മുന്‍വശത്താണ് നില്‍ക്കുന്നത്. 
 
രണ്ടുവര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തില്‍ ആശുപത്രിയിലെ പാര്‍ടൈം സ്വീപ്പറായ മറ്റക്കര ഹരികുമാറാണ് മൂന്ന് അഗത്തിച്ചെടികള്‍ വച്ചുപിടിപ്പിച്ച് പരിപോഷിപ്പിച്ചത്. മൂന്നു ചെടികളും ഇന്ന് വാനോളം ഉയര്‍ന്ന് രോഗികള്‍ക്ക് തണലേകി നില്‍ക്കുന്നു. 

ധാരാളം ഔഷധ ഗുണവും പോഷക സമൃദ്ധവുമാണ് അഗത്തിച്ചീര.ഇതിന്റെ ഇലകളും, പൂക്കളും,കായ്കളും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ചുമപ്പ്, വെളുപ്പ്, മഞ്ഞ,നീല നിറങ്ങളില്‍ അഗത്തിച്ചെടികള്‍ ഉണ്ടെങ്കിലും ചുവപ്പും, വെളുപ്പുമാണ് ആഹാരത്തിന് ഉപയോഗിക്കുന്നത്. പാലില്‍ ഉള്ളതിന്റെ ഇരട്ടി വിറ്റാമിന്‍ എ യും  ബി യും ഇതിലുണ്ട്. കൂടാതെ മാംസ്യവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും ഉത്തമം ആണ്.
 
 
നേത്രരോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍,തലവേദന, മൈഗ്രേന്‍സ്, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്കും അഗത്തിച്ചീര ഉത്തമമാണ്. ഫാബേരി വര്‍ഗ്ഗത്തില്‍പ്പെട്ട ചെറുമരമായ അഗത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഉത്തമമാണ്. പേപ്പര്‍നിര്‍മ്മാണത്തിന് പള്‍പ്പ് ഉണ്ടാക്കുന്നതിന് ഇതിന്റെ തടി ഉപയോഗിച്ച് വരുന്നു.

വേണ്ടവര്‍ക്ക് അഗത്തി കായ്കളും തൈകളും വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ഇത് നട്ടുവളര്‍ത്തിയ മറ്റക്കര ഹരികുമാര്‍ പറയുന്നു. പ്രത്യേക സീസണില്‍ വച്ചെങ്കില്‍ മാത്രമേ ഇവ യഥാവിധി വളര്‍ന്ന് വലുതാവുകയുള്ളൂവെന്നും ഹരികുമാര്‍ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments